photo

ചേർത്തല : വിദ്യാഭ്യാസജില്ലാ അദ്ധ്യാപക ദിനാഘോഷം ചേർത്തല സെന്റ് മേരീസ് ഹൈസ്‌കൂളിൽ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി. സുനീഷ് വാരനാട് മുഖ്യാതിഥിയായി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ.പ്രതാപനെ ആദരിച്ചു. ഏലിക്കുട്ടി ജോൺ, ലിസി ടോമി, എ.എസ്. ബാബു, പി.ഹെലൻ കുഞ്ഞുകുഞ്ഞ്,ഫാ. ആന്റോ ചേരാംതുരുത്തി,എൻ.എസ്.ശ്രീകുമാർ, ശ്രീഹരി,എൽ.വിനോദ്കുമാർ,ടി.ഒ. സൽമോൻ,അനുജ ആന്റണി,എസ്.സുജിഷ,അഹമ്മദ്കുട്ടി ആശാൻ,ഷാജി ജോസഫ് എന്നിവർ സംസാരിച്ചു. ഡി.ഇ.ഒ എ.കെ.പ്രതീഷ് സ്വാഗതവും കൺവീനർ ടി.ജെ.അജിത്ത് നന്ദിയുംപറഞ്ഞു.