
മാന്നാർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ (എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ) മാന്നാർ മേഖല സംഘടിപ്പിക്കുന്ന നൂറേ മദീന മൗലിദ് സദസ്സിനും പ്രാർത്ഥനയ്ക്കും തുടക്കമായി. ഒരുമാസം നീണ്ടുനിൽക്കുന്ന മൗലിദ് സദസ്സിന് തുടക്കം കുറിച്ചു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ കുഞ്ഞ് ഹാജിയുടെ വസതിയിൽ നടന്ന ചടങ്ങിന് മാന്നാർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സഹലബത്ത് ദാരിമി നേതൃത്വം നൽകി. ഷമീർ ബാഖവി, അമീർ സുഹ്‌രി, കരീം മുസ്ലിയാർ, ഹംസ ഫൈസി, ഇബ്രാഹിം ഫൈസി എന്നിവരും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും പങ്കെടുത്തു.