ആലപ്പുഴ: കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 9 (അരൂർ നോർത്ത്), ലെവൽ ക്രോസ് നമ്പർ 11 (കെൽട്രോൺ), ലെവൽ ക്രോസ് നമ്പർ 12 (വാഴത്തോപ്പ്),ലെവൽ ക്രോസ് നമ്പർ 13 (വേലുതുള്ളിക്കായൽ), ലെവൽ ക്രോസ് നമ്പർ 14 (ചന്തിരൂർ), ലെവൽ ക്രോസ് നമ്പർ 16 (ശ്രീ നാരായണപുരം) എന്നീ ലെവൽ ക്രോസുകളിൽ, ഇന്ന് രാവിലെ 8 നും വൈകിട്ട് ആറുമണിക്കുമിടയിൽ അറ്റകുറ്റപ്പണികൾക്കായി റോഡ് ഗതാഗതം രണ്ടുമണിക്കൂർ വീതം അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. ഇക്കാലയളവിൽ വാഹനങ്ങൾ തൊട്ടടുത്തുള്ള റെയിൽവേ ക്രോസുകളിലൂടെ പോകണം.