ആലപ്പുഴ: ഇരുപത്തിയേഴ് വർഷങ്ങളായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രാർത്ഥനായോഗങ്ങൾക്ക് നേതൃത്വം നൽകിവരുന്ന പ്രാർത്ഥനാ രത്നം ബേബിപാപ്പാളിയെ മുഹമ്മ ശ്രീഗുരുദേവ പ്രാർത്ഥനാ സമാജം ഓണക്കോടി നൽകി ആദരിച്ചു. പ്രാർത്ഥനാ സമാജം വൈസ് പ്രസിഡന്റ് എൻ.കാർത്തികേയൻ അദ്ധ്യക്ഷനായി. ടി.കെ.അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറി കെ.ലൈലാമണി, ആർ.രമാദേവി, പി.കെ.മോഹനദാസ് എന്നിവർ സംസാരിച്ചു.