kk

ആലപ്പുഴ: ആർ.രാജീവ് ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനവും പ്രമുഖ വ്യക്തികൾക്കുള്ള ആദരവും ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. കർമ്മശ്രേഷ്ഠാ പുരസ്‌കാരം ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഡോ.വിഷ്ണുനമ്പൂതിരിക്ക് സമ്മാനിച്ചു. വയോസേവാ പുരസ്‌കാരം കെ.കെ.ശശിധരന് ഡോ.നെടുമുടി ഹരികുമാറും കായിക സേവാ പുരസ്‌കാരം സ്‌ട്രോംഗ് മാൻ ഒഫ് കേരള ശംഭു സുജിത്തിന് അഡീഷണൽ എസ്.പി എസ്.അമ്മിണിക്കുട്ടനും വിവിധ വിദ്യാഭാസ പുരസ്‌കാരങ്ങൾ നഗരസഭാദ്ധ്യക്ഷയും സമ്മാനിച്ചു. ജി.പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ചു. വി.രാജു, കെ.വേണുഗോപാൽ, ആർ.പ്രദീപ്, ജി.രാജേന്ദ്രൻ, ഡോ.വിഷ്ണുനമ്പൂതിരി, കെ.കെ.ശശിധരൻ, ശംഭു സുജിത്, എസ്.ബീനാ കുമാരി, എ.കെ.അനീഷ്, നാദിർഷാ, ആന്റണി.എം.ജോൺ എന്നിവർ സംസാരിച്ചു.