
ആലപ്പുഴ : കോർപ്പറേറ്റുകളുടെ കടന്നുകയറ്റം മൂലം കാർഷിക മേഖല തകരുകയും കരാർവൽക്കരണം വ്യാപകമാകുകയും ചെയ്തിരിക്കുന്നതിനാൽ, കർഷകരുടെ കടബാദ്ധ്യതകൾ എഴുതിതള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ആൾ ഇന്ത്യ അഗ്രഗാമി കിസാൻ സഭ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് പിൻഹിറോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ വിജയൻ ,ഫോർവേഡ് ബ്ലോക്ക് സെക്രട്ടേറിയറ്റംഗം ലോനപ്പൻ ചക്കച്ചാംപറമ്പിൽ, ടി.ചന്ദ്രശേഖരൻ (പാലക്കാട്), വിജയം(എറണാകുളം), ഷിജു മൈലാഞ്ചേരി (ഇടുക്കി), പ്രതാപചന്ദ്രൻ നായർ (തിരുവനന്തപുരം) ,പ്രദീപ് മച്ചാടൻ (തൃശൂർ) തുടങ്ങിയവർ സംസാരിച്ചു.