
ആലപ്പുഴ : വനിതാ ശിശു ആശുപത്രിയിൽ ദേശീയ പോഷകാഹാര വാരാചരണ പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ. ദീപ്തി.കെ.കെ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ശ്യാമമോൾ പി.എസ് അദ്ധ്യക്ഷയായി. ജില്ലയിലെ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസറായയ ഐ.ചിത്ര വാരാചരണ സന്ദേശം നൽകി. ഗൈനക്കോളജിസ്റ്റ് ഡോ.ബീന, നഴ്സിംഗ് സൂപ്രണ്ട് കെ.പി.ബീന തുടങ്ങിയവർ സംസാരിച്ചു. ഡയറ്റീഷ്യൻ ജെസ്സി ട്രീസാ ജോർജിന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ എസ് സ്വാഗതം പറഞ്ഞു .