s

ആലപ്പുഴ : സ്‌കൂൾ വിട്ടെത്തിയാൽ പൂക്കളമൊരുക്കാൻ കൂട്ടുകാരുമായി കൂട്ടത്തോടെ പൂക്കൾ ശേഖരിക്കാൻ പോയിരുന്ന കാഴ്ചയും, അനുഭവവും കുട്ടികൾക്കായി ഒരുക്കി ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂൾ. 'നല്ലോണം' എന്ന പേരിലാണ് പൂക്കൾ ശേഖരിച്ച് അത്തപ്പൂക്കളമിടുക.

വിലയ്ക്കുവാങ്ങിയല്ലാതെ വഴിയരികിലും തൊടിയിലുമുള്ള പൂക്കൾ കൊണ്ടും അത്തമൊരുക്കാമെന്ന ആശയം കുട്ടികളിലേക്കു പകരുക, നാട്ടുപൂക്കളുടെ പേരും പ്രത്യേകതകളും അറിയുക എന്ന ലക്ഷ്യമാണ് പ്രവർത്തനത്തിനു പിന്നിലുള്ളത്. പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി, കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ്, പി.പി.ആന്റണി, ലറ്റീഷ്യ അലക്സ് തുടങ്ങിയവർ നേതൃത്വം നൾകി.