
ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ 489-ാം നമ്പർ വാഴുവേലി ശാഖയിൽ നിർമ്മിച്ച വെള്ളാപ്പള്ളി നടേശൻ ശതാഭിഷേക സ്മാരക മന്ദിര ഉദ്ഘാടനവും മഹാസമ്മേളനവും നാളെ നടക്കുമെന്ന് ശാഖ ചെയർമാൻ എം.എസ്.നടരാജൻ,കൺവീനർ മുരുകൻ പെരക്കൻ എന്നിവർ അറിയിച്ചു. രാവിലെ 10ന് ശാഖാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനവും ഗുരുദേവ ചിത്രം അനാഛാദനവും നിർവഹിക്കും.എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തും.ശാഖ ചെയർമാൻ എം.എസ്.നടരാജൻ അദ്ധ്യക്ഷനാകും.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആമുഖ പ്രഭാഷണം നടത്തും.പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.യോഗം കൗൺസിലറും കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജറുമായ പി.എസ്.എൻ .ബാബു സംഘടനാ സന്ദേശം നൽകും.യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,യോഗം ഡയറക്ടർ ബോർഡ് അംഗം കെ.കെ.പുരുഷോത്തമൻ,കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ എസ്.രാധാകൃഷ്ണൻ,പഞ്ചായത്ത് അംഗം എസ്.ഷീബ, യൂണിയൻ കൗൺസിലർ സിബി നടേശ് എന്നിവർ സംസാരിക്കും. ശാഖ കൺവീനർ മുരുകൻ പെരക്കൻ സ്വാഗതവും ജോയിന്റ് കൺവീനർ പ്രശാന്ത് ദാസപ്പൻ നന്ദിയും പറയും.