cpm

കായംകുളം : വിഭാഗീയത രൂക്ഷമായ കായംകുളത്ത് സി.പി.എം ബ്രാഞ്ച് കമ്മിറ്റികളിൽ വീണ്ടും കൂട്ട രാജി. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ആലുംമൂട് ബ്രാഞ്ചിൽ നിന്ന് 7 പേരും സൊസൈറ്റി ബ്രാഞ്ചിൽ നിന്ന് 3 പേരും ഇന്നലെ സംസ്ഥാന സെക്രട്ടറിക്ക്‌ രാജി നൽകി. കഴിഞ്ഞയാഴ്ച മാവേലി സ്റ്റോർ ബ്രാഞ്ചിലെ 12 പേർ രാജിവച്ചിരുന്നു. ഈ ബ്രാഞ്ചിലെ ചിലർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇതിന്റെ തുടർച്ചയാണ് തൊട്ടടുത്ത ബ്രാഞ്ചുകളിലെയും രാജി. നടപടിക്ക് വിധേയരായവരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചില്ലെങ്കിൽ കൂടുതൽ രാജി വരുംദിവസങ്ങളിൽ ഉണ്ടാകും.