
അമ്പലപ്പുഴ : സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം നേടിയ ഗായത്രിയെ ബി.ജെ.പി പുറക്കാട് ഏരിയ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമ്പാടൻ മോഹൻ, ജനറൽ സെക്രട്ടറി സജി, വൈസ് പ്രസിഡന്റ് അനിൽ കുമാർ,സെക്രട്ടറിമാരായ ജയപ്രകാശ്, രമേശ്, മണ്ഡലം വൈസ് പ്രസിഡന്റ് അജി പി.അനിഴം, മഹിളാമോർച്ച ഏരിയ പ്രസിഡന്റ് മായാ രാജേന്ദ്രൻ, യുവമോർച്ച പ്രസിഡന്റ് സജിത്ത് സുധൻ, ബൂത്ത് പ്രസിഡന്റ് ജിജി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു .കരൂർ ഗവ .ന്യൂ എൽ .പി സ്ക്കൂളിലെ അദ്ധ്യാപികയാണ് ഗായത്രി .