
ചേർത്തല:നഗരത്തിൽ നിന്ന് ആരംഭിക്കുന്ന വയലാർ റോഡിന്റെ തകർച്ചയിൽ യൂത്ത്‌കോൺഗ്രസ് ചേർത്തല വെസ്റ്റ് മണ്ഡലംകമ്മിറ്റി കുഴിയിൽ നെൽകൃഷിയിറക്കി പ്രതിഷേധിച്ചു.നഗരം മുതൽ ദേശീയപാത വയലാർ കവലവരെയുള്ള റോഡ് വലിയ തോതിൽ തകർന്നിരിക്കുകയാണ്.
വയലാർ പാലത്തിന് സമീപംചെളികുളമായ റോഡിലെ കുഴിയിലാണ് ഞാറുനട്ടു സമരം നടത്തിയത്.കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത് ഉദ്ഘാടനം ചെയ്തു. ഇവിടെ നിരന്തരമായുണ്ടാകുന്ന അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ഉത്തരവാദിത്വം സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിക്കാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.മണ്ഡലം പ്രസിഡന്റ് സച്ചിൻ മാർട്ടിൻ അദ്ധ്യക്ഷനായി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി.വിമൽ മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ്,പി.വി.സന്തോഷ്,എൻ.ജെ.അനന്തകൃഷ്ണൻ,ടെറിൻ ജോൺ, കെ.എസ്.യു നേതാക്കളായ അജയകൃഷ്ണൻ, ഫ്രാൻസിസ് ജോളി,അമനുൾ അസ്ലം,യു.കെ.അനന്തകൃഷ്ണൻ,അനിൽജോൺ,ഷാജികുര്യൻ എന്നിവർ പങ്കെടുത്തു.തകർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തിയുള്ള സമരങ്ങൾ യൂത്ത് കോൺഗ്രസ് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.