അമ്പലപ്പുഴ : താലൂക്ക് ദക്ഷിണ മേഖലാ ജമാഅത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് മുതൽ 30 വരെ മസ്ജിദുകളിൽ മൗലിദ് പാരായണം, പ്രാർത്ഥനാ സംഗമങ്ങൾ, കുട്ടികളുടെ ഇസ്ലാമിക കലാ മത്സരങ്ങൾ, സെമിനാറുകൾ, പ്രവാചക പ്രകീർത്തന സദസ്സുകൾ,അനുമോദനങ്ങൾ , മാനവ സൗഹാർദ്ദ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും.
16 ന് രാവിലെ വിവിധ കേന്ദ്രങ്ങളിൽ മദ്റസാ വിദ്യാർത്ഥികളുടെ സ്നേഹസന്ദേശ റാലി, ഭക്ഷണവിതരണം എന്നിവ നടക്കും. വൈകുന്നേരം 4 മണിക്ക് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം മസ്ജിദ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന റാലി നീർക്കുന്നം മസ്ജിദുൽ ഇജാബാ അങ്കണത്തിൽ സമാപിക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനവും പ്രവാചക പ്രകീർത്തനവും.
ഇത് സംബന്ധിച്ചു നടന്ന ആലോചനാ യോഗത്തിൽ, വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസ്സാക്കി. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സി.എ.സലീം ചക്കിട്ടപറമ്പിൽ, സെക്രട്ടറി ടി .എ. താഹ, ട്രഷറർ ഇബ്രാഹിംകുട്ടി വിളക്കേഴം, സി.ആർ.പി അബ്ദുൾ ഖാദർ, അബ്ദുൾ വഹാബ് പറയന്തറ, നവാസ് വണ്ടാനം, നാസറുദ്ദീൻ മാവുങ്കൽ, നിസാർ കുറത്തറ, സലിം പഴയങ്ങാടി,ജമാൽ പള്ളാത്തുരുത്തി, ഷെരീഫ് മൂത്തേടം, ബഷീർ പോളക്കുളം, ബദറുദ്ദീൻ നീർക്കുന്നം, ഷുക്കൂർ മുഹമ്മദ് വെള്ളൂർ, ഇ. എം .ബഷീർ പുറക്കാട്, റഷീദ് എം. കെ. ആർ, നവാസ് നീർക്കുന്നം, സമീർ, സുധീർ, ഷഫീക്ക്, സുബൈർകുട്ടി, സിയാദ്, തുടങ്ങിയവർ പങ്കെടുത്തു.