അമ്പലപ്പുഴ : അമ്പലപ്പുഴയിലെ ഗണേശോത്സവം അടിമന ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ആരംഭിച്ചു. പി.ഡി. കേശവൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. വിനായക ചതുർത്ഥി ദിനമായ ഇന്ന് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗണേശ പൂജയും നടക്കും. വൈകിട്ട് 3ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കിഴക്കേ നടയിൽ നിന്ന് നിമജ്ഞന മഹാ ശോഭായാത്ര ആരംഭിക്കും. തകഴിയിൽ നിന്നുള്ള ഗണേശ വിഗ്രഹവും ഇതിൽ അണിചേരും. വിദ്യഘോഷങ്ങളും നൃത്ത നൃത്യങ്ങളും ശോഭായത്രയ്ക്ക് മിഴിവേകും. കച്ചേരി മുക്കിലൂടെ കടന്നുപോകുന്ന നിമജ്ഞന ശോഭായാത്ര വൈകിട്ട് 6ഓടെ അമ്പലപ്പുഴ കോമന കടപ്പുറത്ത് നിമജ്ഞനം ചെയ്യും. വിശ്വഹിന്ദുപരിഷത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള ഗണേശോത്സവ സ്വാഗത സംഘസമിതിയുടെ നേതൃത്വത്തിലാണ് ഗണേശോത്സവം 2024 നടക്കുന്നത്.