മാവേലിക്കര : മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുതുതായി അനുവദിച്ച ലിഫ്റ്റ് ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പണിപൂർത്തീകരിക്കുന്നതോടെ ഒന്നാം പ്ലാറ്റ് ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാർക്ക് സുരക്ഷിതമായെത്താം.
അറ്റകുറ്റപ്പണികൾക്കായി ഏതാനുംദിവസം അടച്ചിട്ടിരുന്ന ഓവർ ബ്രിഡ്ജിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു.അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ മറ്റ് വികസന പദ്ധതികളും നടന്നുവരികയാണ്. ഒന്നാം പ്ലാറ്റ്ഫോമിന്റെ നവീകരണ പ്രവർത്തനങ്ങൾ, കെട്ടിടത്തിന്റെ നവീകരണം, പാർക്കിംഗ് ഏരിയയുടെ വിപുലീകരണം എന്നിവയാണ് നടക്കുന്നത്.