ആലപ്പുഴ: ഓണത്തിന് മുന്നോടിയായി അളവുതൂക്ക ക്രമക്കേടുകൾ തടയുന്നതിനായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ മുതൽ ഓണം വരെ പരിശോധന കർശനമാക്കും. ഫ്ലൈയിംഗ്സ്‌ക്വാഡും താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്ന രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചു. പച്ചക്കറി, പഴം, മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങൾ സൂപ്പർമാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, ഗൃഹോപകരണ വില്പനശാലകൾ, ടെക്‌സ്‌റ്റൈൽസ്, ജൂവലറികൾ, മൊബൈൽ ഷോപ്പുകൾ, എൽ.പി.ജി വിതരണ സ്ഥാപനങ്ങൾ, ബേക്കറികൾ, പലചരക്ക് വ്യാപാര സ്ഥാപനങ്ങൾ, റേഷൻ കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തും .

മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തുക, പാക്കറ്റുകളിൽ നിർമ്മാതാവിന്റെ പൂർണ്ണ മേൽവിലാസം, ഉത്പ്പന്നത്തിന്റെ പേര്, നിർമ്മിച്ച മാസം, വർഷം, യൂണിറ്റ് സെയിൽ പ്രൈസ് എന്നീ വിവരങ്ങൾക്ക് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും എം.ആർ.പിയേക്കാൾ കൂടുതൽ വില ഈടാക്കുന്നുണ്ടോ എന്നും പരിശോധിക്കും.

പരാതികൾ അറിയിക്കാൻ

ചേർത്തല-8281698042, കുട്ടനാട് -8281698041, ചെങ്ങന്നൂർ-8281698040, മാവേലിക്കര-8281698039, കാർത്തികപ്പള്ളി-8281698038, ആലപ്പുഴ -9188525704, ആലപ്പുഴ അസിസ്റ്റന്റ് കൺട്രോളർ- 8281698038, ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ -8281698043,8281698036, 0477-2230647.