തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ പുനർനിർമ്മിക്കുന്ന ഉപദേവതാക്ഷേത്രങ്ങൾക്കുള്ള ചെമ്പോല സമർപ്പണവും ചെമ്പ് പണികളുടെ ആരംഭം കുറിക്കലും 8 ന് രാവിലെ 8.51 നും 10.50 നും മദ്ധ്യേ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രാങ്കണത്തിലെ ഭഗവതി, ശാസ്താവ്, യക്ഷിയമ്മ എന്നീ ഉപദേവതകളുടെ ക്ഷേത്രങ്ങളാണ് പുനർനിർമ്മിക്കുന്നത്.