മാന്നാർ : ലയൺസ് ക്ലബ് മാന്നാർ റോയലിന്റെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 8ന് നടക്കും. പരുമല പാലച്ചുവട് ഗവ.എൽ.പി സ്കൂളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1മണി വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് സാധാരണ തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ തിരുവല്ല ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ ചെയ്യുമെന്ന് ലയൺസ് ക്ലബ് മാന്നാർ റോയൽ ഭാരവാഹികളായ ബെന്നി.കെ ഫിലിപ്പ്, ഡോക്ടർ ദിലീപ് കുമാർ, എ.കെ മോഹനൻ, ഇന്തുശേഖർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു