
മാന്നാർ : മുഹമ്മദ് നബിയുടെ 1496-ാമത് ജൻമദിനത്തോടനുബന്ധിച്ച് മാന്നാർ പുത്തൻ പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നബിദിനാഘോഷങ്ങൾക്ക് തുടക്കമായി. മാന്നാർ പുത്തൻ പള്ളിയിൽ ജുമാ നിസ്കാരാനന്തരം തങ്ങളുപ്പാപ്പയുടെ മഖാമിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം ചീഫ് ഇമാം കെ.സഹലബത്ത് ദാരിമിയും, കുരട്ടിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ ചീഫ് ഇമാം നിസാമുദ്ധീൻ നഈമിയും പതാക ഉയർത്തി. ജമാഅത്ത് കൗൺസിൽ ചെയർമാൻ ഇഖ്ബാൽ കുഞ്ഞ് ഹാജി, പ്രസിഡന്റ് റഷീദ് പടിപ്പുരക്കൽ, ജനറൽ സെക്രട്ടറി നവാസ് എൻ.ജെ, വൈസ് പ്രസിഡന്റ് നിയാസ് ഇസ്മായിൽ, ജോ.സെക്രട്ടറി കരീം കുഞ്ഞ് കടവിൽ, ട്രഷറർ കെ.എ ഷാജി പടിപ്പുരക്കൽ, കമ്മിറ്റി അംഗങ്ങളായ റഹ്‌മത്ത് കാട്ടിൽ, സലിം മണപ്പുറത്ത്, മുൻ പ്രസിഡന്റുമാരായ എൻ.എ സുബൈർ, മാന്നാർ അബ്ദുൾ ലത്തീഫ്, എൻ.എ റഷീദ്, ടി.കെ ഷാജഹാൻ എന്നിവരും ജമാഅത്ത് അംഗങ്ങളും പങ്കെടുത്തു. 16വരെ നടക്കുന്ന നബിദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും മദ്രസാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങളും , തുടർന്നുള്ള ദിവസങ്ങളിൽ മൗലിദ് പാരായണം, കേരളത്തിലെ പ്രശസ്ത മതപണ്ഡിതരുടെ മതപ്രഭാഷണവും നടക്കും. സമാപന ദിവസമായ16ന് അന്നദാനം, മത- സാമൂഹിക- സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന നബിദിന സമ്മേളനം, അവാർഡ് ദാനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടക്കും.