
തുറവൂർ: വളമംഗലം എസ്.സി.എസ് എച്ച്.എസ്.എസിൽ അദ്ധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഇ.വി.അജയകുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് സജി ദാസ്, എൻ.എസ്.എസ് വോളന്റിയർ കുമാരി രോഹിണി എന്നിവർ അദ്ധ്യാപകദിന സന്ദേശം നൽകി. സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്സ് അദ്ധ്യാപകരോടൊപ്പം അങ്കണവാടിയിലെത്തി അദ്ധ്യാപികയെ ആദരിച്ചു. കുരുന്നുകൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും വിതരണം ചെയ്തു. പ്രിൻസിപ്പൽ എസ്.ആർ.ശരത്ത്, പ്രോഗ്രാം ഓഫീസർ എസ്.മഞ്ജു എന്നിവർ നേതൃത്വം നൽകി.