
തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡ് ശ്രീമുരുക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ "ഓണത്തിന് ഒരു കുട്ട പൂവ് " എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ നിർവഹിച്ചു. ഈ വർഷത്തെ കർഷക ദിനത്തിൽ മികച്ച പുഷ്പകൃഷി ഗ്രൂപ്പായി തിരഞ്ഞെടുക്കപ്പെട്ടതും ശ്രീമുരുക ഗ്രൂപ്പാണ്. ചടങ്ങിൽ വാർഡ് അംഗം ബിനീഷ് ഇല്ലിക്കൽ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ഗീത ഉണ്ണി, കൃഷി അസിസ്റ്റൻറ്റ് അനിൽ തുടങ്ങിയവർ പങ്കെടുത്തു