ഹരിപ്പാട്: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ സ്ഥിരം കൃഷിയ്ക്കു പ്രോത്സാഹനം നൽകുന്ന 'ആവണിപ്പാടം' പദ്ധതിയുടെ ഭാഗമായി മുതുകുളം ഗ്രാമപഞ്ചായത്ത് , എട്ടാം വാർഡിലെ സ്വാന്തനം കൃഷിക്കൂട്ടം നടത്തിയ ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ സുസ്മിത ദിലീപ്, സി.വി.ശ്രീജ, മുതുകുളം കൃഷി അസിസ്റ്റന്റ് ശശികുമാർ, മുതുകുളം ഗ്രാമപഞ്ചായത്ത് എൻ.ആർ.ഇ.ജി.എസ് എ.ഇ രാഹുൽ, ഗ്രാമ പഞ്ചായത്ത് എച്ച്.സി അനിൽകുമാർ, കൃഷ്ണകുമാരി, ആമച്ചാലിൽ ഉണ്ണി, എം.ബാബു എന്നിവർ സംസാരിച്ചു.