ഹരിപ്പാട്: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പള, പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഹരിപ്പാട് മണ്ഡലം നാല്പതാം വാർഷികസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം ബി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡി.ഹരിഹരൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം സി. വിജയൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജി. പ്രകാശൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം. ചന്ദ്രൻ, എ. സൈനുദീൻകുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ. ലതാകുമാരി,ജില്ലാ കമ്മിറ്റിയംഗം പി.ലക്ഷ്മിദേവി, നിയോജകമണ്ഡലം പ്രസിഡന്റ്‌ ബി. ചന്ദ്രൻ, സെക്രട്ടറി ആർ. ഗോപകുമാർ,വൈസ് പ്രസിഡന്റുമാരായ എസ്.ശശികുമാർ, സി.മോഹൻകുമാർ,ജോയിന്റ് സെക്രട്ടറി സി.രഘുവരൻ, നിയോജകമണ്ഡലം വനിതാഫാറം പ്രസിഡന്റ്‌ പുലോമജ സാനു, സെക്രട്ടറി സി.ബീനാകുമാരി,മണ്ഡലം സെക്രട്ടറി വി.ആശാകുമാരി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡി.ഹരിഹരൻ പിള്ള ( പ്രസിഡന്റ്),വി.ആശാകുമാരി (സെക്രട്ടറി​), റ്റി.ശ്രീലത (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.