ഹരിപ്പാട്: സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും ദോഷകരമായ് ബാധിക്കുന്ന ചട്ട ദേദഗതികൾ പിൻവലിക്കുക, ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, കേന്ദ്ര സർക്കാരിൻ്റെ സഹകരണ വിരുദ്ധ നിലപാടുകൾക്കുമെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വ്യാപകമായി ജോയിൻ്റ് രജിസ്ട്രാർ ഓഫീസുകളിലെക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ആലപ്പുഴ ജോയിൻ്റ് രജിസ്ട്രാർ ഓഫീസിൽ നടന്ന ധർണ്ണയിൽ പി.വി.കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനുദിവാകരൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ആർ.രവീന്ദ്രൻ, കെ.എസ്.ജയപ്രകാശ്, എസ്.പ്രിയ, ഡി.അപ്പുകുട്ടൻ, സജികുമാർ, എം.ആർ. സുമേഷ്, ഉദയൻ, പി.സി.രാജേഷ്, പി.ജി.ഗിരീഷ്, തോമസ് ജയിംസ് എന്നിവർ സംസാരിച്ചു.