ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് ഓണം കാർഷികോത്സവം 9 മുതൽ 13 വരെ നെടിയാണിക്കൽ ക്ഷേത്ര മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 9 ന് വൈകിട്ട് 3 ന് വർണ്ണശബളമായ ഘോഷയാത്ര, 5 ന് ഉദ്ഘാടന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിക്കും. എം.എസ്.അരുൺ കുമാർ എം.എൽ.എ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. മുരളീധരൻ തഴക്കര മുഖ്യാതിഥിയായിരിക്കും. 6 ന് കലാപരിപാടികൾ. 7.30 ന് സിനി ട്രാക്ക് ഗാനമേള. 10 ന് രാവിലെ 10ന് കാർഷിക സെമിനാർ. രാത്രി 7 ന് നാടകം. 11 ന് രാവിലെ 9 ന് സെമിനാർ,രാത്രി' 7 ന് നാടൻപാട്ട്. 12 ന് രാവിലെ 9ന് ബോധവൽക്കരണ സെമിനാർ എ.പി ഷിഹാബ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് ചർച്ച ക്ലാസ് ,5 മുതൽ കലാപരിപാടികൾ, 6 ന് തിരുവാതിര, കൈകൊട്ടിക്കളി മത്സരം. രാത്രി 8ന് ചാരുംമൂട് തരംഗം മ്യൂസിക്കിൻ്റെ ഗാനമേള. 13 ന് രാവിലെ 9 ന് കാർഷിക പ്രദർശനം, ഐ.റ്റി.ബി.പി ആയുധപ്രദർശനം, വൈകിട്ട് 4 ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ സമ്മാനദാനം നിർവ്വഹിക്കും. വൈകിട്ട് 6ന് കലാപരിപാടികൾ, രാത്രി 7ന് ഓണം ബീറ്റ്സ് കലാസന്ധ്യ, 8ന് ട്രാക്ക് ഗാനമേള. സ്വാഗതസംഘം ചെയർമാൻ ജി.വേണു, ജനറൽ കൺവീനർ ജി.മധു,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സുരേഷ് കോട്ടവിള, കൺവീനർ എസ്.ജമാൽ, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ ,കൺവീനർ തൻസീർ കണ്ണനാകുഴി, ധനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷൈജ അശോകൻ, കൺവീനർ ദീപ ജ്യോതിഷ്, സ്വീകരണ കമ്മിറ്റി ചെയർമാൻ ടി.മൻമഥൻ,കൺവീനർ വി.പ്രകാശ്, സ്റ്റാൾ കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ, കൺവീനർ പി.രാജശ്രീ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.