
കുട്ടനാട് : നെടുമുടി സൗത്ത് ഗവ.യു.പി സ്ക്കൂളിൽ ആരംഭിച്ച കരുതൽ പദ്ധതി കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ .ജയരാജ് ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും തടികൊണ്ട് നിർമ്മിച്ച പണപ്പെട്ടിയും വിതരണംചെയ്തു. കുട്ടികളെ ലഹരിയിൽ നിന്ന് എങ്ങനെ അകറ്റി നിർത്താമെന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും പ്രതിവാര പ്രശ്നോത്തരിയിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു. പി. ടി. എ പ്രസിഡന്റ് ജി.ആർ രണദിവെ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ എൻ. ജി .ദിനേഷ് കുമാർ, അദ്ധ്യാപകരായ ആനിമ്മ, എബി ആന്റണി, വി.പി ജസ്റ്റിൻ, ദീപ കെ.നായർ , ബി.വി.ദീപ്തി, സോബിൻ എന്നിവർ സംസാരിച്ചു