ഹരിപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്. പി.എ) ചേപ്പാട് യൂണിറ്റ് കൺവെൻഷനും മെമ്പർഷിപ്പ് വിതരണവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മേഴ്സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. ബി.ഗോപകുമാർ അദ്ധ്യക്ഷനായി. പത്തിയൂർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജയദേവൻ, സി.ചന്ദ്രൻ,ഹരിദാസൻ നായർ, കെ.ബാലൻ എന്നിവർ സംസാരിച്ചു.