ചേർത്തല: വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാല 8ന് സാക്ഷരതാ ദിനം മുതൽ ഗ്രന്ഥശാലാദിനമായ 14 വരെ ഗ്രന്ഥശാലാ വാരാഘോഷം സംഘടിപ്പിക്കും. ഇ സാക്ഷരത പദ്ധതി ഉദ്ഘാടനം പുസ്തകപരിചയം ചർച്ചകൾ പോസ്റ്റർ പ്രദർശനം, വിവിധ മത്സരങ്ങൾ പുതിയ വരിക്കാരെ ചേർക്കൽ പുസ്തകസമാഹരണം തുടങ്ങിയ പരിപാടികൾക്ക് ഗ്രന്ഥശാലവനിതാവേദി യുവത ബാലവേദി ഭാരവാഹികൾ നേതൃത്വം നൽകും.