മാവേലിക്കര: മഹിളാ കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തിൽ ആദരവ് സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ചിത്രാമ്മാൾ അദ്ധ്യക്ഷായായി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ആർ മുരളീധരൻ ആദരവ് നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ്, കൃഷ്ണകുമാരി, ലളിത രവീന്ദ്രനാഥ്, ശാന്തി അജയൻ, ഉമാദേവി, രാജമ്മ എന്നിവർ സംസാരിച്ചു. സോമി കുട്ടി, ഡോ.ബിന്ദു, സുമ, ആനന്ദകുട്ടി, പങ്കജാക്ഷി, മേഴ്സി, ഗ്രേസി, രമ, ഗിരിജാ ഭായി, സൂസൻ, ഗ്രേസി തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.