jospol

മാന്നാർ: അവധിക്ക് നാട്ടിലേക്ക് ട്രെയിനിൽ വരുന്നതിനിടയിൽ ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കും - കാഡ്‌പാടിക്കും മദ്ധ്യേ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ട സി.ആർ. പി.എഫ്. ജവാൻ ബുധനൂർ പെരിങ്ങലിപുറം ഉളുന്തി വർഗീസ് ഭവനിൽ ജോസ് പോളിന്റെ (42) സംസ്കാരം ഇന്ന് ഒൻപതിന് ഉളുന്തി സെന്റ് ആൻസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. ബുധനാഴ്ച രാവിലെയാണ് തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയത്. സി.ആർ.പി.എഫ് 217 കോണ്ട ഛത്തിസ്‌ഘട്ട് യൂണിറ്റിലെ ഹെഡ്‌കോൺസ്‌റ്റബിളായിരന്നു. സി.ആർ.പി.എഫിന്റെ വിവിധ യൂണിറ്റുകളിൽ 23 വർഷത്തെ സർവീസുള്ള ജോസ് പോൾ മാവോയിസ്‌റ്റ് വേട്ടയ്ക്കടക്കമുള്ള പ്രത്യേക പരിശീലനം നേടിയ ആളായിരുന്നു. നാട്ടിലായിരുന്ന ജോസ് പോൾ ട്രെയിനിങിനായി ഒരാഴ്‌ച മുൻപാണ് ഛത്തിസ്‌ഗഡിലേക്കു പോയത്. പരിശീലനം കഴിഞ്ഞ് വീണ്ടും അവധിയെടുത്തു നാട്ടിലേക്കു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കുമാരിയാണ് മാതാവ്. ഭാര്യ; ആശ തോമസ്(അദ്ധ്യാപിക,ഗവ.മോഡൽ യു.പി സ്ജകൂൾ ചെറുകോൽ). മക്കൾ: ജ്യോമിഷ് ജെ.പോൾ, ജാസ്മിൻ ജെ.പോൾ(ഇരുവരും മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ)