ambala

അമ്പലപ്പുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ വടക്ക് കൺവൻഷനും മുതിർന്ന പെൻഷൻകാരെ ആദരിക്കലും സംഘടിപ്പിച്ചു. ജില്ലാ ഖജാൻജി എം .മുഹമ്മദ് യൂനുസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. സുരേഷ് ബാബു അദ്ധ്യക്ഷനായി.നവാഗതരെയും മുതിർന്ന പെൻഷൻകാരേയും സെക്രട്ടറി കെ. ശ്രീലതാദേവി പരിചയപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് എ .അബ്ദുക്കുട്ടി നവാഗതരെ സ്വീകരിച്ചു. ബ്ലോക്ക് സെക്രട്ടറി സി.വി.പീതാംബരൻ മുതിർന്ന പെൻഷൻകാരെ ആദരിച്ചു . ഭാരവാഹികളായ എച്ച്. സുബൈർ , ജി. ജയവല്ലി, എൻ. ചെല്ലപ്പൻ ,ടി.എം .രമണി, ടി.എസ്. ശിവദാസ ക്കുറപ്പ്, പി.ശശി, പ്രേം ചന്ദ് തുടങ്ങിയവർ സംസാരിച്ചു.