
ആലപ്പുഴ: ഇടതുപക്ഷ സർക്കാരിന് യോജിച്ച നയമല്ല ഇപ്പോൾ പെൻഷൻകാരോടും തൊഴിലാളികളോടും സർക്കാർ പുലർത്തുന്നതെന്നും അതിന് മാറ്റം വരുത്തണമെന്നും എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് ഇ.ബി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ .പി .ജയപ്രകാശ്, യൂണിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ , സെക്രട്ടറി വി. രാധാകൃഷ്ണൻ, ഹരിപ്പാട് യൂണിറ്റ് പ്രസിഡണ്ട് എൻ. പ്രഭാകരൻ,വി.പി.ബാലചന്ദ്രൻ ആചാരി, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.