ആലപ്പുഴ : കോഴി,താറാവ് കർഷകരുടെ അന്നം മുട്ടിക്കുന്ന സർക്കാർ ഉത്തരവ് പിൻ വലിക്കണമെന്ന് യുണൈറ്റഡ് പൗൾട്രി ആൻഡ് ഡക്ക് ഫാർമേഴ്‌സ് അസോസിയേഷന്റെ സംയുക്തയോഗം ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികൾക്ക് തുടക്കംകുറിച്ച് 11ന് രാവിലെ 9ന് സൂചനാ നിരാഹാര സമരം കളക്ടറേറ്റിന് മുന്നിൽ നടത്തും. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് കോഴികളേയും താറാവുകളേയും കൊണ്ടുവരുന്ന വാഹനങ്ങളെ തടയാനും യോഗം തീരുമാനിച്ചു.
സിജാർ സ്‌നേഹസാന്ദ്രം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി.രാജശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. ചിദംബരൻ, കെ.സാമുവൽ, സിയാദ്, സി.എ.തോമസ്, ബാനർജി, കെ.പി.കുട്ടപ്പൻ, രേഖാ റജി, ബോസ് അമ്പലപ്പുഴ എന്നിവർ സംസാരിച്ചു.