ആലപ്പുഴ: എയർഇന്ത്യ എക്‌സ് പ്രസ് വിമാനകമ്പനിയുടെ പുതുക്കിയ ബാഗേയ്ജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രംഗത്തെത്തി. നയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവിന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ജോസ് എബ്രഹാം, ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ.കൃഷ്ണകുമാർ എന്നിവരാണ് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ കേന്ദ്രവ്യോമയാന മന്ത്രാലയം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഡോ.ജയ്പാൽ ചന്ദ്രസേനൻ പ്രസ്താവനയിൽ അറിയിച്ചു.