p
p

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നാളെ 88ാം പിറന്നാൾ. കണിച്ചുകുളങ്ങരയിലെ വസതിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പൂജകൾ ശനിയാഴ്ച ആരംഭിച്ചു. നാളെ ഉച്ചയോടെ സമാപിക്കും. ഗണപതിഹവനം,ഭഗവതി സേവ,മൃത്യുഞ്ജയ ഹോമം,ദേവീ പൂജ,വിവിധ ആവാഹനങ്ങൾ എന്നിവയാണ് ആലപ്പുഴ ചുങ്കം സ്വദേശി നാഗേഷ് ഭട്ടിന്റെ നേതൃത്വത്തിൽ നടക്കുന്നത്. നാളെ രാവിലെ 11.30ന് കുടുംബാഗങ്ങളുടെയും യോഗം നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ പിറന്നാൾ കേക്ക് മുറിക്കും. കൊല്ലവർഷം 1113ചിങ്ങം 26ന് (1937 സെപ്തംബർ 10) വിശാഖം നക്ഷത്രത്തിലാണ് വെള്ളാപ്പള്ളിയുടെ ജനനം. വിവിധ യൂണിയൻനേതാക്കളും പ്രവർത്തകരും രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖരും പിറന്നാൾ ആശംസകളുമായി വീട്ടിലെത്തും. പിറന്നാൾസദ്യയും ഒരുക്കിയിട്ടുണ്ട്.