ആലപ്പുഴ : ജെ.സി.ഐ ഇന്ത്യയുടെ ഡയമണ്ട് ജൂബിലി വാരാഘോഷം 9 മുതൽ 15 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജെ.സി.ഐ ആലപ്പുഴ വേമ്പനാട് ലേക്ക് സിറ്റി ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടികൾനടക്കുന്നത്. മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പ്, യോഗ പരിശീലനം, യുവാക്കൾക്കായി സോഫ്റ്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, പൊതുജലാശയങ്ങൾ വൃത്തിയാക്കൽ, വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്‌കാര വിതരണം, നൈപുണ്യ വികസന സെമിനാറുകൾ, തൊഴിൽ പരിശീലന പ്രോഗ്രാമുകൾ, തുടങ്ങിയവ നടക്കും. ഭാരവാഹികളായ പ്രിസ്റ്റി കുര്യാക്കോസ്, എസ്.ഗാഥ സുരജ്, വി.ഗോപകുമാർ, അമ്പിളി ഗോപകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.