ambala

അമ്പലപ്പുഴ: നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന കൺസ്യൂമർ ഫെഡിന്റെ ഓണം വിപണന മേളക്ക് തുടക്കമായി. അമ്പലപ്പുഴ സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 105 ന്റെ സഹകരണത്തോടെ ആരംഭിച്ച വിപണിയുടെ ജില്ലാ തല ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവ്വഹിച്ചു. പൊതു വിപണിയിൽ നിന്ന് 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ലഭ്യമാക്കുന്നത്. പൊതു വിപണയിൽ 1500 രൂപയിൽപ്പരം വിലവരുന്ന സാധനങ്ങൾ 930 രൂപക്കാണ് കൺസ്യൂമർ ഫെഡിലൂടെ ലഭ്യമാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. സംഘം അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് എ. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. സഹകരണ സംഘം ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ വി. കെ. സുബിന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭാ ബാലൻ, എ.എസ്. സുദർശനൻ, അമ്പലപ്പുഴ അസിസ്റ്റന്റ് രജിസ്ട്രാർ അനിൽകുമാർ, കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ പി. സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത, പഞ്ചായത്തംഗം ലേഖമോൾ സനൽ,സംഘം സെക്രട്ടറി എം. സജീഷ്ജിത്ത് എന്നിവർ സംസാരിച്ചു. എച്ച് .സുബൈർ സ്വാഗതം പറഞ്ഞു.