തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും.കൈനിക്കര മന മിനി നാരായണൻ നമ്പൂതിരി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്മാർട്ട് അങ്കണവാടി നിർമ്മിച്ചിരിക്കുന്നത്. ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സജിമോൾ ഫ്രാൻസിസ്, അനന്തു രമേശൻ, ജില്ലാ വനിത -ശിശു വികസന ഓഫീസർ ഷിംന, ജില്ലാ പ്രോഗ്രാം ഓഫീസർ മായലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.ശാലി മോൾ തുടങ്ങിയവർ സംസാരിക്കും.