ph

കായംകുളം: പത്തിയൂർ ഫാർമേഴ്‌സ്ബാങ്കിന്റെ 'പൂക്കാലം'പദ്ധതിയുടെ ഭാഗമായി ഓണക്കാലത്തു മിതമായ നിരക്കിൽ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. ജി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി.വി അലക്സ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ വിവിധ പരിപാടികൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ആദ്യവില്പന നിർവ്വഹിച്ച ബാങ്ക് പ്രസിഡന്റ് ബിനുതച്ചടി പറഞ്ഞു. മാനേജിംഗ് ഡയറക്ടർ എൽ.മഹാലക്ഷ്മി,ബാങ്ക് വൈസ് പ്രസിഡന്റ് എ.പി ഷാജഹാൻ,ബോർഡ് മെമ്പർ അഡ്വ.ശ്രീജിത്ത് പത്തിയൂർ,മാനേജർ സുരേഷ് ആമ്പക്കാട്ട് എന്നിവർ പങ്കെടുത്തു.