sahakaran-vipani

മാന്നാർ : കുട്ടമ്പേരൂർ 611 -ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ ഓണവിപണി ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗസാധനങ്ങൾ റേഷൻ കാർഡ് മുഖേനയും സബ്സിഡിയില്ലാത്ത ഇനങ്ങൾ പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവിലും ലഭ്യമാകുന്ന സഹകരണ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള നിർവ്വഹിച്ചു. ഭരണ സമിതി അംഗങ്ങളായ രാജേന്ദ്ര പ്രസാദ്, സുധാമണി, പ്രിതാഭായി'' ബാങ്ക് സെക്രട്ടറി പി.ആർ സജികുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 14 വരെ വിപണി പ്രവർത്തിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള പറഞ്ഞു.