photo

പൂച്ചാക്കൽ: കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയും ഓണക്കിറ്റ് വിതരണവും ഓണ സദ്യയും സംഘടിപ്പിച്ചു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി.മനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ വിദ്യാഭ്യാസ അവാർഡ് വിതരണവും എം.ഹരികൃഷ്ണൻ സ്മാർട്ട് ഫോൺ വിതരണവും ഫാ.തമ്പി ആന്റണി ചികിത്സ ധനസഹായ വിതരണവും നിർവഹിച്ചു. അഡ്വ.എസ്.രാജേഷ്,ബേബി ജോസഫ്,കെ.ഇ.കുഞ്ഞുമോൻ,എസ്.ശിവമോഹൻ, ആർ.ശശിധരൻ പിള്ള,എസ്.കെ.ജിഷ്ണു എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ.എസ്.സുഭാഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.സുരേഷ് ഷേണായി നന്ദിയും പറഞ്ഞു.