ആലപ്പുഴ: വ്യവസായ,​വാണിജ്യ വകുപ്പിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണഘോഷത്തിന്റെ ഭാഗമായി 9 മുതൽ 13 വരെ ആലപ്പുഴ ബീച്ചിൽ ആലപ്പി ഫെസ്റ്റ് 24 പ്രദർശന മേള നടക്കും. ജില്ലയിലെ നവ സംരംഭകരുടെയും മറ്റു സംരംഭകരുടെയും ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും വാങ്ങുവാനുമുള്ള അവസരം മേളയിലുണ്ട്. പ്രവേശനം സൗജന്യം. സംരംഭം ആരംഭിക്കാൻ താല്പര്യപ്പെടുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.