ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുമ്പോൾ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന ചെയർമാനും,കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗവുമായ കെ.ജി. വിജയകുമാരൻ നായർ ആവശ്യപ്പെട്ടു. ഓണക്കാലമായതിനാൽ വിലക്കയറ്റവും കരിഞ്ചന്തയും നിയന്ത്രിക്കാൻ നടപടിവേണം. വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.