
ഹരിപ്പാട് : പല്ലന പാനൂരിൽ ആൾതാമസം ഇല്ലാത്ത വീട്ടിൽ സൂക്ഷിച്ച 550 കിലോഗ്രാം അരി കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടന്റെ നേതൃത്വത്തിൽ പിടികൂടി. തുടർ നടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറി. റേഷനിംഗ് ഇൻസ്പെക്ടർമാരായ സിയാദ്. എസ്, ശ്രീകല. എസ്, ഷൈനി. എസ്, വിജയകുമാർ കെ.ആർ, ലക്ഷ്മിനാഥ്, ഡ്രൈവർ ഹരിലാൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.