ambala

ആലപ്പുഴ: ഹോമിയോ ഡോക്ടർമാരുടെ സംഘടന ദ ഇൻസ്റ്റിട്യൂഷൻ ഒഫ് ഹോമിയോപത്സ് കേരള(ഐ.എച്ച് .കെ) യുടെ വനിതാവിഭാഗമായ സിന്ദൂരത്തിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം പരിപാടിക്ക് തുടക്കമായി. ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടി ആലപ്പുഴ യൂണിറ്റിൽ കല്ലേലിൽ രാഘവൻപിള്ളയെ ആദരിച്ചുകൊണ്ടാണ് തുടക്കമായി. ഐ.എച്ച്.കെ ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് ഡോ. മിനി ശ്യാം, ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ഡോ. ചന്ദ്രമതി, സെക്രട്ടറി ഡോ.ബി.ഹരികുമാർ, സിന്ദൂരം ഭാരവാഹികളായ ഡോ രമ്യ ,ഡോ ഷമീന ,ഡോ മഹേശൻ തുടങ്ങിയവർ പങ്കെടുത്തു.