chennithala-bank

ചെന്നിത്തല : ചെന്നിത്തല സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡുമായി സഹകരിച്ച് സർക്കാർ സബ്സിഡിയോടെയുള്ള ഓണച്ചന്ത ബാങ്കിന്റെ ഹെഡ് ഓഫീസിൽ ആരംഭിച്ചു. അരി, പഞ്ചസാര ഉൾപ്പെടെ 13 ഇനം സാധനങ്ങൾക്കാണ് സബ്സിഡി. . ബാങ്കിന്റെ നീതി സ്റ്റോറിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. .ബഹനാൻ ജോൺ മുക്കത്ത്, എം.സോമനാഥൻപിള്ള, കെ.ജി. വേണുഗോപാൽ, വർഗ്ഗീസ് ഫിലിപ്പ്, അനിൽ വൈപ്പുവിള തുടങ്ങിയവർ സംസാരി​ച്ചു.