ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയുടെ നടത്തിപ്പിനായി അടിസ്ഥാന സൗകര്യങ്ങൾ വീണ്ടും ഒരുക്കേണ്ടതിനാൽ ബഡ്ജറ്റ് തുക 50 ലക്ഷത്തിൽ നിന്ന് 62 ലക്ഷമായി ഉയർന്നു. ഇന്നലെ കളക്ടറേറ്റിൽ ഇൻഫ്രാസ്ട്രക്ചർ സബ് കമ്മിറ്റി യോഗം ചേർന്നു. പന്തൽ നിർമ്മാണമടക്കമുള്ള ഒരുക്കങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പുനരാരംഭിക്കാനും യോഗത്തിൽ തീരുമാനമായി.