gh

ആലപ്പുഴ: 'ആരോഗ്യകരമായ ഭാവിക്കായി നടുവേദനയെ നേരിടുക' എന്ന ആപ്ത വാക്യവുമായി ലോക ഫിസിയോതെറാപ്പി ദിനം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആചരിച്ചു. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ ഉദ്ഘാടനം ചെയ്തു. എ.ആർ.എം.ഒ ഡോ.സി.പി.പ്രിയദർശൻ അദ്ധ്യക്ഷത വഹിച്ചു. ഫിസിയാട്രിസ്റ്റ് ഡോ.അരുൺ വിഷയാവതരണം നടത്തി. വിവിധ തരം നടുവേദനകളെ കുറിച്ചുള്ള ബോധവൽക്കരണവും, ഫിസിയോതെറാപ്പി പരിശീലനവും, ഫിസിയോതെറാപ്പിസ്റ്റ് പ്രശാന്ത് നടത്തി. നഴ്‌സിംഗ് സൂപ്രണ്ട് ദീപാറാണി, വി.അഞ്ചു എന്നിവർ സംസാരിച്ചു ആർ.സച്ചിൻ രാജ് ചടങ്ങിന് നന്ദി പറഞ്ഞു.