
ചേർത്തല: കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കൃഷി വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന അഖില ഭാരതീയ കിഴങ്ങു വർഗ വിള ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ സ്വാഗതം പറഞ്ഞു. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.ജി.ബൈജു പദ്ധതി വിശദീകരിച്ചു. മുതിർന്ന കർഷകൻ ശശീന്ദ്രൻ പാറശേരിലിനെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,ടി.എസ്. രഘുവരൻ എന്നിവർ സംസാരിച്ചു.