photo

ചേർത്തല: ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ആരംഭിച്ച ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി,​ വാർഡ് മെമ്പർ പ്രീത,മാരാരിക്കുളം കൃഷി ഓഫീസർ ജാനിഷ് റോസ്,അസിസ്റ്റന്റ് സുരേഷ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രിയ പ്രിയദർശനൻ, ഡോ.അനിതാ ചന്ദ്രൻ,എൻ.എസ് വോളണ്ടിയർ സെക്രട്ടറിമാരായ നീരജ്,അമൽ സലീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ബന്ദിപ്പൂ വിറ്റു കിട്ടുന്ന തുക വയനാട്ടിൽ നാഷണൽ സർവീസ് സ്കീം നിർമ്മിച്ചുനൽകുന്ന വീടിനായി സംഭാവന ചെയ്യും.